കൃഷി മന്ത്രി തത്കാലം ഇസ്രായേലില്‍ പോകുന്നില്ല ; യാത്ര മാറ്റിവെച്ചത് വിവാദമായ പശ്ചാത്തലത്തില്‍; നെല്‍കര്‍ഷകര്‍ക്ക് ഇനിയും നല്‍കാനുള്ളത് 236.74 കോടി

തിരുവനന്തപുരം: കൃഷി പഠിക്കാനുള്ള കൃഷിമന്ത്രി പി പ്രസാദിന്റെ ഇസ്രായേല്‍ യാത്ര മാറ്റിവെച്ചു. യാത്രയ്‌ക്ക് മുഖ്യമന്ത്രി അവസാന നിമിഷം അനുമതി നിഷേധിച്ചു എന്നാണ് അറിയുന്നത്.

രണ്ട് കോടി ചെലവഴിച്ചുള്ള മന്ത്രിയുടെയും സംഘത്തിന്റെയും യാത്ര വിവാദമായിരുന്നു.

കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവര്‍ത്തരും അടങ്ങുന്ന വന്‍ സംഘമാണ് ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഒരാഴ്ച നീണ്ട യാത്ര പരിപാടിയില്‍ കൃഷിക്കാരെ കൂടെ കൂട്ടുമെന്നും പറഞ്ഞിരുന്നു. ഖജനാവ് കാലിയായിരുന്ന സമയത്തുള്ള യാത്ര സിപിഐയില്‍ തന്നെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

സംസ്ഥാനത്ത് കൃഷി വകുപ്പിന്റെയും സപ്ലൈക്കോയുടെയും പ്രവര്‍ത്തനം താളം തെറ്റിയ നിലയിലാണ്. നെല്ല് സംഭരിച്ച പണം പോലും വിതരണം ചെയ്യാന്‍ സപ്ലൈക്കോയ്‌ക്ക് സാധിച്ചിട്ടില്ല. നെല്ല് സംഭരിച്ച വകയില്‍ 236.74 കോടി രൂപയാണ് കര്‍ഷകര്‍ക്ക് ഇനിയും നല്‍കാനുള്ളത്. പാലക്കാട് ജില്ലയില്‍ മാത്രം 134.53 കോടി രൂപ നല്‍കാനുണ്ട്.

prp

Leave a Reply

*