കോഴഞ്ചേരി: അദ്ധ്യാപികയുടെ മര്‍ദ്ദനമേറ്റ് കോഴഞ്ചേരി മാര്‍ത്തോമ എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അദിത്യ ഗുരുതരാവസ്ഥയില്‍. കുട്ടിയിപ്പോള്‍ കോഴഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്‌ക്കും കൈകാലുകള്‍ക്കും പരുക്കുണ്ട്. ക്ലാസില്‍ ശബ്ദമുണ്ടാക്കിയെന്ന കാരണത്താലാണ് അദ്ധ്യാപിക കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയെ ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചാണ് ചികിത്സ നല്‍കിയത്. എന്നാല്‍ വീട്ടില്‍ എത്തിയെങ്കിലും വേദന വളരെ കൂടിയതുമൂലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സംഭവത്തില്‍ പ്രതികരിക്കുവാന്‍ സ്കൂള്‍ മാനേജ്മെന്റ് ഇതുവരെ തയ്യറായിട്ടില്ല.


