എടിഎം തട്ടിപ്പ് തടയാന്‍: ബയോമെട്രിക് സംവിധാനം

images (21)

റിസര്‍വ് ബാങ്ക് എടിഎം തട്ടിപ്പ് തടയാന്‍ പുതിയ മാര്‍ഗങ്ങള്‍ കൊണ്ടുവരുന്നു. പുതിയ നീക്കത്തില്‍ എടിഎം കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാനാണ് ശ്രമം.  ഇത് ഒരു പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന്  ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കി. എടിഎം കാര്‍ഡിനൊപ്പം ബയോ മെട്രിക് സംവിധാനം കൂടി ബാങ്കുകള്‍ പരീക്ഷിക്കണം. കണ്ണിലെ കൃഷ്ണമണിയുടെ പ്രതിഫലനമോ വിരലടയാളമോ എടിഎം മെഷീനില്‍ പതിപ്പിച്ച ശേഷം മാത്രം എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ അനുവദിക്കുക. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ വെച്ച്‌ ആളെ തിരിച്ചറിയാന്‍ ബാങ്കുകള്‍ സംവിധാനം ഒരുക്കണം. ഇതുവഴി തട്ടിപ്പുകള്‍ നടത്താനാവില്ല എന്നാണ് കരുതുന്നത്. എന്നാല്‍ കിടപ്പിലായവരുടെയോ, മറ്റു ബുധിമുട്ടുകളുള്ളവരുടെയോ എടിഎം കാര്‍ഡുകള്‍ സഹായികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്ന വിമര്‍ശനവും ഉന്നയിക്കപ്പെടുന്നുണ്ട്.

prp

Leave a Reply

*