കൊ​ട്ടി​യ​ത്ത് കി​ണ​റി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ക​ണ്ടെ​ത്തി

കൊ​ല്ലം: ജില്ലയിലെ കൊ​ട്ടി​യ​ത്ത് കി​ണ​റി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ക​ണ്ടെ​ത്തി.മു​ട്ട​ക്കാ​വ് സ്വ​ദേ​ശി സു​ധീ​റി​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ബു​ധ​നാ​ഴ്ച കൊ​ട്ടി​യം പു​ഞ്ചി​രി ചി​റ​യി​ലെ ഒ​രു കി​ണ​റ്റി​ല്‍ റിം​ഗ് ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​ധീ​ര്‍ കു​ടു​ങ്ങി​യ​ത്. 60 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റാ​യി​രു​ന്നു ഇ​ത്. സു​ധീ​റി​നെ ക​ണ്ടെ​ത്താ​ന്‍ സ​മാ​ന്ത​ര​മാ​യ മ​റ്റൊ​രു കി​ണ​ര്‍ കു​ഴി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ നാ​ട്ടു​കാ​രും പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.

prp

Leave a Reply

*