കൊല്ലം: ജില്ലയിലെ കൊട്ടിയത്ത് കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി.മുട്ടക്കാവ് സ്വദേശി സുധീറിനെയാണ് കണ്ടെത്തിയത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ബുധനാഴ്ച കൊട്ടിയം പുഞ്ചിരി ചിറയിലെ ഒരു കിണറ്റില്‍ റിംഗ് ഇറക്കുന്നതിനിടെയാണ് സുധീര്‍ കുടുങ്ങിയത്. 60 അടി താഴ്ചയുള്ള കിണറായിരുന്നു ഇത്. സുധീറിനെ കണ്ടെത്താന്‍ സമാന്തരമായ മറ്റൊരു കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ നാട്ടുകാരും പങ്കാളികളായിരുന്നു.

