ദക്ഷിണകൊറിയന്‍ വീഡിയോകള്‍ കണ്ടതിന് വധശിക്ഷ, ഏഴുപേരുടെ ശിക്ഷ നടപ്പിലാക്കി ഉത്തരകൊറിയ

പ്യോംഗ്യാംഗ്: ദക്ഷിണകൊറിയന്‍ വീഡിയോകള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ഉത്തരകൊറിയ ഏഴുപേരെ വധ ശിക്ഷക്ക് വിധേയമാക്കിയെന്ന വിവരം പുറത്തുവിട്ട് മനുഷ്യാവകാശ സംഘടന.

ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോംഗ് ഉന്നിന്റെ നേതൃത്വത്തില്‍ പരസ്യമായി വധശിക്ഷ നടപ്പിലാക്കി എന്നാണ് സിയോള്‍ കേന്ദ്രീകരിച്ചുള്ള ട്രഡീഷണല്‍ ജസ്റ്റിസ് വര്‍ക്കിംഗ് ഗ്രൂപ്പ് പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നത്.

കഴിഞ്ഞ മെയ് മാസത്തില്‍ ദക്ഷിണ കൊറിയന്‍ സിനിമകളും സംഗീതവും സീഡിയിലാക്കി വിറ്റഴിച്ച ഒരാളെ ഉത്തരകൊറിയന്‍ സര്‍ക്കാര്‍ വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വധ ശിക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

അന്താരാഷ്ട്രത്തലത്തില്‍ രാജ്യത്തിന് മേലുള്ള നിരീക്ഷണം വര്‍ദ്ധിച്ചതിനാല്‍ കിം ജോങ് ഉന്‍ ഭരണകൂടം മനുഷ്യാവകാശ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിന്റെ അര്‍ത്ഥം അവിടെ മനുഷ്യാവകാശ സ്ഥിതി മെച്ചപ്പെടുന്നു എന്നല്ല. മുന്‍പത്തെ പോലെ പരസ്യമായി വധ ശിക്ഷ ഉള്‍പ്പെടെ നടക്കുന്നില്ല എന്ന് മാത്രം. എന്നാല്‍ ഉത്തരകൊറിയയില്‍ കഴിഞ്ഞ വര്‍ഷം 27 പേരെ വധശിക്ഷക്ക് വിധേയമാക്കി. അതില്‍ കൂടുതല്‍പേരും മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റ കൃത്യങ്ങളുമായി ബന്ധപ്പെട്ടവരാണെന്നും പുറത്ത് വന്ന വിവരങ്ങളില്‍ പറയുന്നു.

prp

Leave a Reply

*