എന്നും ജനപ്രിയനായ നടനാണ് ദിലീപ്. അതുകൊണ്ട് തന്നെ ദിലീപിന്റേയും കാവ്യയുടേയും കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും താല്‍പര്യമാണ്.
കഴിഞ്ഞ ദിവങ്ങളിലായി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കുടുംബസമേതം തന്റെ പുതു പുത്തന്‍ ആഢംബര കാറില്‍ സഞ്ചരിക്കുന്ന ദിലീപിന്റേയും കുടുംബത്തിന്റേയും വീഡിയോയാണ്. കൊച്ചിയിലേക്കുള്ള താര കുടുംബത്തിന്റെ യാത്ര മധ്യേ ആരാധകരില്‍ ആരോ പകര്‍ത്തിയതാണ് ദിലീപ് കുടുംബത്തിന്റെ പുതിയ വീഡിയോ.
ഇത്തവണ താരം യാത്രയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത് ആഢംബര കാറുകളുടെ ശ്രേണിയില്‍ കേമനായ മിനി കൂപ്പറിനെയാണ്. മറ്റ് താരങ്ങളെപ്പോലെ തന്നെ വാഹനപ്രേമിയാണ് ദിലീപ് എങ്കിലും താരം എപ്പോഴാണ് മിനി കൂപ്പര്‍ വാങ്ങിയത് എന്നത് വ്യക്തമല്ല. മലയാളത്തിലെ നിരവധി അഭിനേതാക്കളുടെ സ്വപ്ന വാഹനങ്ങളില്‍ ഒന്നാണ് മിനി കൂപ്പര്‍. അടുത്തിടെ നടി നവ്യാ നായരും മിനി കൂപ്പര്‍ വാങ്ങിയിരുന്നു. മിനിയുടെ റേസിംഗ് കാര്‍ വേരിയന്റാണ് എല്ലാവര്‍ക്കും പ്രിയങ്കരനായ മിനി കൂപ്പര്‍.
ദിലീപിന്റെ പുതിയ സാരഥി
ചുവപ്പും കറുപ്പം കലര്‍ന്ന മിനി കൂപ്പറാണ് ദിലീപ് സ്വന്തമാക്കിയിരിക്കുന്നത്. വാഹനം ഓടിക്കുന്നത് ദിലീപ് തന്നെയാണ് തൊട്ടപ്പുറത്തെ സീറ്റില്‍ കൂളിങ് ഗ്ലാസ് ധരിച്ച് മഹാലക്ഷ്മിയേയും മടിയിലിരുത്തി ദിലീപിനൊപ്പം ഉണ്ട്. എന്നാല്‍ മീനാക്ഷിയെ കാണാനില്ല. താരപുത്രി ഡോക്ടര്‍ പഠനത്തിന്റെ തിരക്കിലായിരിക്കുന്നത് കൊണ്ടാകാം താരകുടുംബത്തിന്റെ യാത്രകളില്‍ കാണാത്തത്. ദിലീപിന്റെ ദുബായ് സന്ദര്‍ശന യാത്രയിലും മീനാക്ഷി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പുത്തന്‍ വീഡിയോയ്ക്ക് താഴെയും മീനാക്ഷി എവിടെ എന്ന് തിരക്കിയുള്ള പതിവ് ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കുടുംബസമേതം യാത്ര
ഒട്ടനവധി ആഢംബര കാറുകള്‍ ദിലീപിന്റെ ഗ്യാരേജിലുണ്ട്. അവയില്‍ ഏറ്റവും പുതിയതായി വന്ന് ചേര്‍ന്നതാണ് മിനി കൂപ്പര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് പോഷെ കാറുകള്‍ ആണ് ദിലീപിന് സ്വന്തമായിട്ടുള്ളത്. കൂടാതെ ടൊയോട്ട ലാന്‍ഡ് ക്രൂയ്സറും താരത്തിന് സ്വന്തമായുണ്ട്. ജര്‍മ്മന്‍ നിര്‍മാതാവായ പോഷെയുടെ ആഡംബര എസ്‌യുവി കെയിനിന്റെ പ്ലാറ്റിനം എഡിഷനാണ് താരം കാവ്യയുമായുള്ള വിവാഹശേഷം സ്വന്തമാക്കിയത്. കൊച്ചിയിലുള്ള പോഷെ ഷോറൂമില്‍ നിന്നുമാണ് കാര്‍ വാങ്ങിയത്. പനമേര സ്വന്തമാക്കിയത്തിന് പിന്നാലെ ആയിരുന്നു പുതിയ ഒരു പോഷെ കൂടി ദിലീപ് സ്വന്തമാക്കിയത്. പോഷെ കെയിന്‍ കൂടാതെ പോഷെ പനമേര, ബിഎംഡബ്ല്യു എക്സ്6, ബിഎംഡബ്ല്യു 7 ഉപയോഗിച്ചുകൊണ്ടിരുന്ന പഴയ മോഡല്‍ കാറുകള്‍ തുടങ്ങിയ നിരവധി വാഹനങ്ങള്‍ ദിലീപിനുണ്ട്.
പുതുവര്‍ഷത്തില്‍ ചിരിവിരുന്ന്
കുടുംബത്തിനൊപ്പമുള്ള ഓരോ നിമിഷവും വിലപ്പെട്ടത് എന്ന ക്യാപ്ഷനോടെയാണ് കാവ്യ മാധവന്റെ ഫാന്‍സ് പേജില്‍ ദിലീപ് കുടുംബത്തിന്റെ പുതിയ വീഡിയോ പ്രചരിക്കുന്നത്. ദുബായ് എക്സ്പോ കാണാനായിട്ടാണ് താരകുടുംബം നവംബര്‍ അവസാനം ദുബായിലേക്ക് പോയത്. ദിവസങ്ങളോളം ദുബായില്‍ ദിലീപും കാവ്യയും മകള്‍ മഹാലക്ഷ്മിയും അവധി ആഘോഷിച്ചിരുന്നു. ചില പൊതു പരിപാടികളിലും ദിലീപ് പങ്കെടുത്തിരുന്നു. കൂടാതെ കുടുംബ സമേതം ദേ പുട്ടിന്റെ ശാഖയിലും ദിലീപ് എത്തിയിരുന്നു. ഇവിടെ നിന്നുള്ള താര കുടുംബത്തിന്റെ വിഡീയോകള്‍ വൈറലായിരുന്നു. ക്രിസ്മസ്-ന്യൂയര്‍ റിലീസായി ദിലീപ്-നാദിര്‍ഷ ചിത്രം കേശു ഈ വീടിന്റെ നാഥന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഒടിടി റിലീസായ സിനിമ ഹോട്ട് സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ദിലീപിന്റെ ഭാര്യയായി ഉര്‍വശി എത്തുന്നു. നസ്‌ലിന്‍ ആണ് മകന്റെ വേഷത്തില്‍ അഭിനയിക്കുന്നത്. സിദ്ദീഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

