കൊല്ലത്ത് തീപൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം കൊലപാതകം; മരുമകള്‍ അറസ്റ്റില്‍

കൊല്ലം: തീപൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.സംഭവത്തില്‍ മരുമകള്‍ രാധാമണിയെ(60) പൊലീസ് അറസ്റ്റ് ചെയ്തു.

ആദ്യ ഘട്ടത്തില്‍ നളിനാക്ഷിയുടേത് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ നിഗമനം.

എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ സംശയമുന്നയിച്ചിരുന്നു പിന്നീട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയില്‍ മുറിവേറ്റിരുന്നുവെന്ന് സ്ഥിരീകരിച്ചു. കുലശേഖരപുരം സ്വദേശിനി നളിനാക്ഷിയെ(86) ഒക്ടോബര്‍ 29 നാണ് വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തി.നളിനാക്ഷിയെ മരുമകള്‍ രാധാമണി തലയ്ക്കടിച്ച്‌ ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

prp

Leave a Reply

*