അന്താരാഷ്ട്ര ടി20യില്‍ 3000 റണ്‍സ്; തകര്‍പ്പന്‍ റെക്കോര്‍ഡുമായി വിരാട് കോഹ്ലി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്റെയും ബാറ്റിങ്ങ് പ്രകടന മികവില്‍ ഇന്ത്യക്ക് അനായാസ വിജയം. ടോസ് നേടിയ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ ബറ്റിങ്ങിനയച്ചു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ ഇരു ടീമും പരമ്ബരയില്‍ 1-1 ന് സമനിലയിലായി.

– ഇന്നലെ നടന്ന മത്സരത്തില്‍ 49 പന്തില്‍ നിന്നും 5 ഫോറും 3 സിക്സുമുള്‍പ്പടെ പുറത്താകാതെ 73 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കോഹ്ലിയുടെയും 32 പന്തില്‍ 56 റണ്‍സ് നേടിയ അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്റെയും മികവിലാണ് ഇന്ത്യ ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം കരസ്തമാക്കിയത്. –

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മല്‍സരത്തിലൂടെ തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. മത്സര വിജയത്തോടൊപ്പം മറ്റൊരു ഉഗ്രന്‍ നേട്ടം കൂടി കോഹ്ലി സ്വന്തം പേരിലാക്കി. ഇന്നലത്തെ ബാറ്റിങ്ങ് പ്രകടനത്തിലൂടെ അന്തരാഷ്ട്ര ടി20 യില്‍ 3000 റണ്‍സും ഇന്ത്യന്‍ നായകന്‍ പൂര്‍ത്തിയാക്കി. ഈ നേട്ടം കരസ്തമാക്കുന്ന ആദ്യ ബാ‌റ്റ്സ്മാനാണ് വിരാട് കോഹ്ലി. ഇന്നലെ നടന്ന മത്സരത്തില്‍ ക്രിസ് ജോര്‍ദാനെറിഞ്ഞ പതിനെട്ടാം ഓവറിലെ അഞ്ചാം പന്തില്‍ സിക്സര്‍ പറത്തിയാണ് താരം റെക്കോര്‍ഡ് കരസ്തമാക്കിയത്.

ഇന്നലെ നടന്ന മത്സരത്തിലെ പ്രകടനമടക്കം അന്താരാഷ്ട്ര ടി20യില്‍ 87 മത്സരങ്ങളില്‍ നിന്നും 50.86 ശരാശരിയില്‍ 3001 റണ്‍സ് കോഹ്ലി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ കോഹ്ലിയുടെ 26ാം അര്‍ധസെഞ്ചുറിയാണിത്. ഇതോടെ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ 50+ സ്കോര്‍ നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും താരം കരസ്ഥമാക്കി. ഇന്ത്യന്‍ താരം രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. അന്താരാഷ്ട്ര ടി20യില്‍ 21 ഫിഫ്റ്റിയും നാല് സെഞ്ചുറിയുമടക്കം 25 തവണയാണ് രോഹിത് ശര്‍മ 50+ റണ്‍സ് സ്കോര്‍ ചെയ്തിട്ടുള്ളത്.

കോഹ്ലിയുടെ 3000 റണ്‍സ് റെക്കോര്‍ഡിന് പിന്നിലും രോഹിത് ശര്‍മയുണ്ട്. 3000 ന് 227 റണ്‍സ് മാത്രം അകലെയാണ് രോഹിത് ശര്‍മയിപ്പോള്‍. അന്താരാഷ്ട്ര ടി20 യിലെ റണ്‍വേട്ടക്കാരില്‍ ന്യൂസിലന്റ് ബാറ്റ്സ്മാന്‍ മാര്‍ട്ടിന്‍ ഗപ്റ്റിലും, ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 99 മത്സരങ്ങളില്‍ നിന്നും 2839 റണ്‍സാണ് ഗപ്റ്റില്‍ നേടിയിരിക്കുന്നത്. 108 മത്സരങ്ങളില്‍ നിന്ന് 2773 റണ്‍സാണ് രോഹിത്തിന്റെ സമ്ബാദ്യം.

prp

Leave a Reply

*