കൊച്ചി: സിറോ മലബാര്‍ സഭയിലെ (Syro Malabar Church) ഏകീകൃത കുര്‍ബാനയെച്ചൊല്ലി (Uniform Holy Mass) എറണാകുളം സെന്‍്റ് മേരീസ് ബസിലിക്കയില്‍ നടന്ന സംഘര്‍ഷം അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചു.
സെക്രട്ടറിയടക്കം നാലു വൈദികരാണ് കമ്മിഷനിലുള്ളത്. ഒരു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‍്റെ നിര്‍ദേശം.
ക്രിസ്മസിന്റെ തലേ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ എറണാകുളം സെന്റ് മേരീസ് ബസലിക്ക ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. പളളി തുറക്കുന്ന കാര്യത്തില്‍ അനശ്ചിതത്വം തുടരുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായ സംഭവം പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത . സഭാ സെക്രട്ടറിയടക്കം നാലു വൈദികരാണ് അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍.
ഫാദര്‍ സെബാസ്റ്റ്യന്‍ മുട്ടന്‍തോട്ടിലാണ് കമ്മീഷന്‍ സെക്രട്ടറി. ജോര്‍ജ് തെക്കേക്കര, പോളി മാടശ്ശേരി, മൈക്കിള്‍ വട്ടപ്പാലം എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. ഒരു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. സഭാ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്താണ് കമ്മീഷനെ നിയമിച്ചത്.
കുര്‍ബാനയമായി ബന്ധപ്പെട്ട വിഷയങ്ങളും അന്വേഷണകമ്മിഷന്‍്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഔദ്യോഗിക വിഭാഗത്തിനെതിരെ വിമതരുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്. വിവിധ ഇടവകകള്‍ കേന്ദ്രീകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുക്കുന്നുണ്ട്.
ബസലിക്ക സംഘര്‍ഷത്തില്‍ പോലീസ് അന്വേഷണം തുടര്‍ന്നതിനു മുന്‍പ് തന്നെ തെളിവുകള്‍ നശിപ്പിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നതായും വിമത വിഭാഗം ആരോപിക്കുന്നു. അന്വേഷണ കമ്മീഷനോട് വിമത വിഭാഗം വൈദികരടക്കം സഹകരിക്കുമോ എന്ന കാര്യത്തിലും ഇതുവരെയും വ്യക്തതയില്ല.

