![](https://assets-news-bcdn.dailyhunt.in/cmd/resize/400x400_80/fetchdata16/images/ca/a2/db/caa2dbb2a6fb3fab09f07b96a7a85d2e4d5e5905f0dc253b49b45b138cb68acf.jpg)
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസ് പിടിയിലായി. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഈ സംഭവത്തില്‍ ഇതുവരെ ലൈംഗികാതിക്രമമോ, മാനഭംഗമോ നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്നും ഐജി വിജയ് സാഖറെ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എട്ട് പേരാണ് ഇതുവരെ പിടിയിലായത്.
![prp](https://keralaviews.com/wp-content/uploads/2015/03/AMC-AD-3.jpg)