ലണ്ടന്‍: ഭക്ഷണശാലകളെക്കുറിച്ചും അവിടുത്തെ ഭക്ഷണത്തെക്കുറിച്ചുമൊക്കെ പലതരം പരാതികള്‍ നമ്മള് കേട്ടിട്ടുണ്ട്. ചിലതൊക്കെ വാസ്തവവും മറ്റു ചിലതൊക്കെ അത്ര ഗൗരവമല്ലാത്തതുമാണ്.എന്നാലിത തികച്ചും വേറിട്ട ഒരുപരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടുകാരിയായ യുവതി..കെഎഫ്സിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.ഇംഗ്ലണ്ട് എക്സിറ്റര്‍ നഗരത്തിലെ കെന്റകി ഫ്രൈഡചിക്കന് സന്ദര്‍ശിച്ച പരാതികേട്ട ജീവനക്കാര്‍ പോലും അമ്ബരന്നു.
കെ.എഫ്സി മെനുവില്‍ വെജിറ്റേറിയന്‍ ഭക്ഷണമില്ലെന്നായിരുന്നു വനേസ ഹെന്സ്ലിയുടെയും പങ്കാളി ആരോണ്‍ സയ്നിയുടെയും പരാതി. പെസ്കറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്ന വ്യക്തിയാണ് വനേസ. പ്രധാനമായും സസ്യാഹാരത്തില്‍ അധിഷ്ഠിതമായ ഡയറ്റാണ് ഇവരുടെത്. ഇത് കൂടാതെ പ്രോട്ടീന്റെ പ്രധാന ഉറവിടമായ കടല്‍വിഭവങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും. കെ.എഫസിയിലെത്തി വെജിറ്റേറിയന്‍ ബര്‍ഗറോ വെജറൈസോ വാങ്ങാനായിരുന്നു വനേസയുടെ തീരുമാനം. എന്നാല്‍ മെനുവിലേക്കനോക്കിയപ്പോള് വനേസ നിരാശയാകുകയായിരുന്നുവെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്ട്ടചെയ്തു.
യുവതിയുടെ പരാതി സംബന്ധിച്ച വാര്‍ത്ത റെഡ്ഡിറ്റപേജില് പങ്കുവെച്ചിരുന്നു. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണരംഗത്തെത്തിയത കെ.എഫസി യിലെ ‘സി’ എന്തിനെ സൂചിപ്പിക്കുന്നുവെന്നയുവതിക്കഅറിയില്ലേയെന്നായിരുന്നു മിക്കവരുടെയും പ്രതികരണം. എന്നാല്‍ കെ.എഫസിയില് വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയവരും ചെറുതല്ല.

