
തമിഴ്‌നാട്ടിലെ ഏറ്റവും ധനികനായ മത്സരാര്‍ഥികളിലൊരാളാണ് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് കമല്‍.
കോയമ്ബത്തൂര്‍ സൗത്ത് മണ്ഡലത്തിലാണ് കമലിന്റെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടം. നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമല്‍ തന്റെ സ്വത്തുവകകളുടെ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
വരണാധികാരിക്ക് മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച് 176.9 കോടിയാണ് കമലിന്റെ ആകെയുള്ള സമ്ബാദ്യം.
അതില്‍ 131 കോടി രൂപയുടേത് സ്ഥാവര വസ്തുക്കളുടേതും 45.09 കോടി രൂപയുടേത് ജംഗമ വസ്തുക്കളുടേതുമായാണ് കാണിച്ചിരിക്കുന്നു.
കമലിന്റെ പേരില്‍ 49.05 കോടിയുടെ വായ്പയുമുണ്ട്. തനിക്ക് ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്നും കമല്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

