തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്റെ പ്രവര്‍ത്തനത്തെയും പദ്ധതികളെയും സംബന്ധിച്ച് പഠിക്കുന്നതിനായി ബിഹാര്‍ സര്‍ക്കാറിന്റെ പ്രതിനിധികള്‍ തിരുവനന്തപുരത്തുള്ള നോര്‍ക്കാ റൂട്ട്സിന്റെ ആസ്ഥാനം സന്ദര്‍ശിച്ചു.
പ്രവാസികളെ സഹായിക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകെ മാതൃകയായി മാറിയ സാഹചര്യത്തിലാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബീഹാര്‍ സംഘമെത്തിയത്.
ബീഹാര്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് ഓവര്‍സീസ് പ്ലേസ്മെന്റ് ബ്യൂറോയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ രാജീവ് രഞ്ജന്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ അജിത്കുമാര്‍ സിന്‍ഹ, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ അശ്വജീത് കുമാര്‍ പര്‍ഷാര്‍, ആശിഷ് ആനന്ദ്,ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ പിങ്കി ഭാരതി എന്നിവരാണ് സംഘത്തിലുളളത്. നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന് നമ്ബൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കൊളശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യാം. ടി കെ, അസി. മാനേജര്‍ ബിപിന്‍ കുമാര്‍ ആര്.ബി എന്നിവരുമായി സംഘം ചര്‍ച്ച നടത്തി.

