ഭാരത് ജോഡോ യാത്ര: സംഭാവന നല്‍കാത്തതിന് പച്ചക്കറി കട അടിച്ചുതര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: കോണ്‍ഗ്രസ് മൂന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം.പി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കൂടുതല്‍ സംഭാവന നല്‍കിയില്ലെന്ന് ആരോപിച്ച്‌ പച്ചക്കറി കട അടിച്ചുതകര്‍ത്ത സംഭവത്തില്‍ മൂന്ന് നേതാക്കളെ കെപിസിസി സസ്‌പെന്റു ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി എച്ച്‌. അനീഷ് ഖാന്‍ അടക്കമുള്ള നേതാക്കളെയാണ് സസ്‌പെന്റു െചയ്തത്.

ഇവരുടെ പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയില്ലെന്നും അടിയന്തരമായി നടപടിയെടുക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ട്വീറ്റ ചെയ്തു. കോണ്‍ഗ്രസിന്റെ ആശയവുമായി യോജിക്കുന്നതല്ലെന്നും അത്തരം പെരുമാറ്റം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും സുധാകരന്‍ പറയുന്നു. ജനങ്ങള്‍ സ്വമേധയാ നല്‍കുന്ന ചെറിയ സംഭാവനങ്ങളാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. അല്ലാതെ മറ്റുള്ളവരെ പോലെ കോര്‍പറേറ്റുകളുടെ സംഭാവനയല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട തുക സംഭാവന നല്‍കിയില്ലെന്ന് പറഞ്ഞാണ് കട അടിച്ചുതകര്‍ത്തതും കടയുടമയ്‌ക്കെതിരെ വധഭീഷണി മുഴക്കിയതും. 2000 രൂപ ആവശ്യപ്പെട്ടപ്പോള്‍ കടയുടമ 500 രൂപ മാത്രം നല്‍കിയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. കടയില്‍ നിന്നും പച്ചക്കറികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി എച്ച്‌. അനീഷ് ഖാന്റെ നേതൃത്വത്തിലെത്തിയ അഞ്ചു പേരാണ് ആക്രമണം അഴിച്ചുവിട്ടത്.

സംഭവത്തില്‍ കടയുടമ എസ്.ഫവാസ് കുന്നിക്കോട് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

prp

Leave a Reply

*