
തിരുവനന്തപുരം: കേരള-കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നുമുതല്‍ 15 വരെ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം.
കേരള തീരം: കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കര്‍ണാടക തീരം: കര്‍ണാടക തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ലക്ഷദ്വീപ് പ്രദേശം: ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഇന്നുമുതല്‍ 17 വരെ : തെക്ക് -പടിഞ്ഞാറ് അറബിക്കടലിലും മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മധ്യ-കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
15 മുതല്‍ 17 വരെ : വടക്ക് കിഴക്ക് അറബിക്കടല്‍, മഹാരാഷ്ട്ര തീരം, തെക്കു ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം
ഇന്ന് രാത്രി 11.30 വരെയുള്ള സമയത്ത് കുളച്ചല്‍ മുതല്‍ ധനുഷ്കോടി വരെയുള്ള തെക്ക് തമിഴ് നാട് തീരത്ത് 3 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
