ന്യൂഡല്‍ഹി| ഗ്രാറ്റുവിറ്റി കൊടുക്കുന്നതിനുള്ള അഞ്ച് വര്‍ഷ കാലപരിധി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് ഗ്രാറ്റുവിറ്റി യോഗ്യതാ മാനദണ്ഡം നിലവിലെ കാലപരിധിയില്‍ നിന്ന് കുറക്കണമെന്ന ആവശ്യം വര്‍ധിച്ചുവരികയാണെന്ന് ലൈവ് മിന്റ് ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ ജോലിക്കാരുടെ എണ്ണം വര്‍ധിക്കുന്നതും തൊഴില്‍ സുരക്ഷ കുറയുന്നതുമാണ് ഇത്തരമൊരു ആവശ്യത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ചൂണ്ടിക്കാണിക്കുന്നു.
തൊഴിലാളികളുമായി ബന്ധപ്പെട്ട പാര്‍ലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്. ഗ്രാറ്റുവിറ്റി ലഭിക്കുന്നതിനുളള കുറഞ്ഞ സമയപരിധി കുറക്കണമെന്ന മാസ ശമ്ബളക്കാരുടെ ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. തുടര്‍ച്ചയായി അഞ്ച് വര്‍ഷം ജോലി ചെയ്താല്‍ മാത്രമേ നിലവില്‍ ഗ്രാറ്റുവിറ്റിക്ക് അഹതയുളളൂ. ഇത് ഒരു വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടയിലാക്കാനാണ് ആലോചിക്കുന്നത്. തൊഴിലാളികളുമായി ബന്ധപ്പെട്ട പാര്‍ലിമെന്ററി സ്റ്റാന്റിഡിംഗ് കമ്മിറ്റി സമയപരിധി ഒരു വര്‍മായി ചുരുക്കണമെന്നാണ് ശുപാര്‍ശ ചെയ്തത്.
ഓരോ വര്‍ഷത്തെയും 15 ദിവസത്തെ ശമ്ബളമാണ് ഗ്രാറ്റുവിറ്റിയായി നല്‍കുന്നത്. പരിധി എങ്ങനെ കുറക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഗ്രാറ്റുവിറ്റി പേമെന്റിന്റെ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നാണ് തൊഴില്‍ മന്ത്രാലയ വക്താവ് പറഞ്ഞത്.

