കാസര്‍കോട്: കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലെയ്ഡ് എന്‍ജിനീയറിങ് കമ്ബനി ലിമിറ്റഡിെന്റ (കെല്) അനുബന്ധ സ്ഥാപനമാക്കി കാസര്‍കോട്ടേത് മാറ്റാനുള്ള വിവാദ തീരുമാനത്തെ തൊഴിലാളികള്‍ ശക്തമായി എതിര്‍ത്തതോടെ വിഷയം വ്യവസായ മന്ത്രി പി. രാജീവിെന്റ പരിഗണനക്ക് വിട്ടു.
രണ്ട് വര്‍ഷത്തോളമായി ജോലിയും കൂലിയുമില്ലാതെ സഹിച്ചതിനുശേഷം കമ്ബനി തുറക്കുേമ്ബാള് അത് പഴയ കെല് ആവില്ലെന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. ഹനീഷിനെ തൊഴിലാളി നേതാക്കള്‍ അറിയിച്ചു. ഇതോടെയാണ് ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പുണ്ടാക്കാന്‍ മന്ത്രിയുടെ പരിഗണനക്ക് വിട്ടത്. കമ്ബനി തുറക്കുന്നതിെന്റ മറവില്‍ കെല് അനുബന്ധ കമ്ബനിയാക്കാനുള്ള നീക്കം സെപ്റ്റംബര്‍ 20ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതുമേഖല സ്ഥാപനമായ കെല്ലിെന്റ 51ശതമാനം ഓഹരികള്‍ വാങ്ങി 2011 മാര്‍ച്ച് 28നാണ് ഭെല്‍-ഇ.എം.എല്‍ എന്ന കമ്ബനി നിലവില്‍വന്നത്.
കേന്ദ്ര കമ്ബനിയായ ഭെല്‍ ഏറ്റെടുക്കുന്നതോടെ കൂടുതല്‍ മെച്ചപ്പെടുമെന്ന വാഗ്ദാനത്തിലായിരുന്നു ഏറ്റെടുക്കല്‍. ആ 51 ശതമാനം ഓഹരി തിരിച്ചുവാങ്ങിയതോടെ പഴയ കെല് പുനഃസ്ഥാപിക്കണമെന്ന് തൊഴിലാളി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കെല് അനുബന്ധ കമ്ബനിയായിരിക്കും കാസര്‍കോട്ടേത് എന്ന് വ്യവസായ മന്ത്രി തന്നെ നേരത്തേ സൂചന നല്‍കിയിരുന്നു. സെപ്റ്റംബര്‍ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയന് കമ്ബനിയുടെ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയത്. കമ്ബനി പുനരുദ്ധാരണത്തിന് 43 കോടിയും 34 കോടി രൂപയുടെ ബാധ്യതയും ചേര്‍ത്ത് 77 കോടി രൂപ ചെലവഴിച്ചാണ് സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
