കശ്​മീരില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ശ്രീനഗര്‍: ജമ്മുകശ്​മീരില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും. വെള്ളിയാഴ്ച രാത്രി മുതലാണ്​ കശ്​മീരില്‍ മഴ തുടങ്ങിയത്​. ഉയര്‍ന്ന മേഖലകളില്‍ മഞ്ഞുവീഴ്ചയുമുണ്ട്​. വരും ദിവസങ്ങളിലും കശ്​മീരില്‍ മഴ തുടരുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നല്‍കി​.

മധ്യ-തെക്കന്‍ കശ്​മീരിലാണ് ഇടത്തരം​ മഴയാണ്​ ലഭിച്ചത്​. ശ്രീനഗറിലും മറ്റ്​ പ്രദേശങ്ങളിലും കനത്ത മഴയും ലഭിച്ചു. ഗുല്‍മാര്‍ഗ്​, സോനാമാര്‍ഗ്​, പഹല്‍ഗാം, ഷോപിയാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടായി. ഷോപിയാനില്‍ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയും ഉണ്ടായി.

ശനിയാഴ്ചയും ജമ്മുകശ്​മീരില്‍ കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹിമാലന്‍ മേഖലയിലാകെ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്​തമാക്കി. കനത്ത മഴയെ തുടര്‍ന്ന്​ ജമ്മുകശ്​മീരിലെ നദികളിലെ ജലനിരപ്പ്​ ഉയര്‍ന്നു. നിരവധി ഹൈവേകളുംഅടച്ചിട്ടുണ്ട്​. ലഡാക്​-ശ്രീനഗര്‍ ഹൈവേയും കനത്ത മഞ്ഞുവീഴ്ചമൂലം അടച്ചിട്ടു​. മണ്ണിടിച്ചില്‍ മൂലം ജമ്മു-ശ്രീനഗര്‍ പാതയും അടച്ചു. പലയിടത്തും വൈദ്യുതിയും മുടങ്ങിയിട്ടുണ്ട്​.

prp

Leave a Reply

*