ഇന്ത്യയിലെ കോവിഡ് മരണങ്ങളില്‍ വന്‍ കുതിച്ചുചാട്ടം; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 16,326 പുതിയ കോവിഡ് കേസുകളും 666 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 16,326 പുതിയ കോവിഡ് കേസുകളും 666 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

സജീവമായ കേസുകള്‍ 1.73 ലക്ഷമായി കുറഞ്ഞു – 233 ദിവസത്തിനിടയിലെ ഏറ്റവും കുറവ്.

ഇന്ത്യയില്‍ ഇതുവരെ 4,53,708 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 16,326 പുതിയ കോവിഡ് -19 കേസുകളോടെ ആകെ കേസുകള്‍ 3,41,59,562 ആയി ഉയര്‍ന്നു, അതേസമയം സജീവ കേസുകള്‍ 1,73,728 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 68.48 ലക്ഷം വാക്സിന്‍ ഡോസുകള്‍ നല്‍കി.രാജ്യത്ത് ആകെ നല്‍കിയ വാക്സിനുകളുടെ എണ്ണം 101.3 കോടിയിലധികമാണ്.

prp

Leave a Reply

*