കശ്മീരില്‍ ഇന്ത്യാ-പാക് അതിര്‍ത്തിക്ക് സമീപം വീണ്ടും തുരങ്കം കണ്ടെത്തി; ഭീകരര്‍ നുഴഞ്ഞു കയറാനായി നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ട്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സംശയാസ്പദമായ സാഹചര്യത്തില്‍ തുരങ്കം കണ്ടെത്തി. പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് തുരങ്കം കണ്ടെത്തിയത്. ജമ്മുവിലെ ആര്‍ എസ് പുര സെക്ടറിലാണ് തുരങ്കം.

പട്രോളിംഗിനെത്തിയ ബി എസ് എഫ് സംഘമാണ് തുരങ്കം കണ്ടെത്തിയത്. രാജ്യത്തേക്ക് നുഴഞ്ഞു കയറാനായി ഭീകരര്‍ നിര്‍മ്മിച്ച തുരങ്കമാണിതെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തുരങ്കം കണ്ടെത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

നേരത്തെയും ജമ്മു കശ്മീരില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ തുരങ്കം കണ്ടെത്തിയിരുന്നു.

prp

Leave a Reply

*