കാശ്‌മീര്‍: തടസ്സമുളള റോഡ് തുറന്നുകൊടുക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന സൈനികര്‍ക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ജമ്മു കാശ്‌മീരിലെ കുല്‍ഗാം ജില്ലയിലെ ഷംസിപുരയിലെ പ്രധാനപാതയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനങ്ങള്‍ കടത്തിവിട്ടുകൊണ്ടിരുന്ന സൈനികര്‍ക്ക് നേരെ 10.15ഓടെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നെന്ന് സൈനിക വക്‌താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു. ഗുരുതര പരിക്കേറ്റ സൈനികരെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം സൈന്യത്തിന്റെ കീഴിലുളള 92 ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം ഗ്രനേഡ് ആക്രമണമാണെന്ന് കുല്‍ഗാം പൊലീസ് അറിയിച്ചു. എന്നാല്‍ ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തതായി സംഭവത്തിന് ദൃക്‌സാക്ഷിയായ ചില ഗ്രാമീണര്‍ അഭിപ്രായപ്പെട്ടു. പക്ഷെ സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല.

