നീട്ടിയ മുടിയും കാതില്‍ കുരിശും കറുത്ത ഗ്ലാസും മാസ്സ് ലുക്കില്‍ മലയാളികളുടെ ആക്ഷന്‍ കിംഗിന്റെ തിരിച്ചു വരവ് ; ബാബു ആന്റണി നായകനായി എത്തുന്ന ” പവര്‍ സ്റ്റാര്‍ ” ചിത്രം നാല് ഭാഷകളില്‍ റിലീസ് ചെയ്യും

ബാബു ആന്റണി നായകനായി എത്തുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രം നാല് ഭാഷകളിലായി റിലീസ് ചെയ്യും. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പവര്‍ സ്റ്റാര്‍. നീട്ടിയ മുടിയും കാതില്‍ കുരിശും കറുത്ത ഗ്ലാസുമെല്ലാമായി മാസ്സ് ലുക്കിലാണ് ബാബു ആന്റണി ചിത്രത്തില്‍ എത്തുക.ഒരു കാലത്ത് മലയാളികളുടെ ആക്ഷന്‍ കിംഗ് ആയിരുന്നു ബാബു ആന്റണിയെ വീണ്ടും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഒമര്‍ ലുലു. .മലയാളത്തിലും കന്നടയിലും സ്ട്രെയിറ്റ് റിലീസായും തെല്ലുങ്കിലും തമിഴിലും ഡബ് മൂവിയായിട്ടാവും ചിത്രം റിലീസ് ചെയുന്നത്. മലയാളത്തിലും കന്നടയിലും സ്ട്രെയിറ്റ് റിലീസ് ചെയുന്ന ആദ്യത്തെ സിനിമയാണ് പവര്‍സ്റ്റാര്‍.

prp

Leave a Reply

*