കാസർകോട് മദ്രസ അധ്യാപകനെ വെട്ടിക്കൊന്ന കേസിൽ മൂന്നു പേർ പിടിയിൽ. ഇവരെ അന്വേഷണ സംഘം അജ്ഞാത കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പഴയ ചൂരി ഇസ്സത്തുൽ ഇസ്‍ലാം മദ്രസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
