സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു; വെടിവെപ്പില്‍ ട്രാക്ടര്‍ മറിഞ്ഞ് മരിച്ചെന്ന് കര്‍ഷകര്‍;വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് ഡല്‍ഹി പൊലീസും; മരിച്ചത് ഉത്തരാഖണ്ഡ് സ്വദേശി; ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയും കര്‍ഷകര്‍; ഡല്‍ഹിയില്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ കര്‍ഷകന്‍ മരിച്ചു. ആദായനികുതി ഓഫീസിന് മുന്‍പില്‍ നടന്ന സംഘര്‍ഷത്തിലാണ് മരണം. പൊലീസ് വെടിവെച്ചപ്പോള്‍ ട്രാക്ടര്‍ മറിഞ്ഞാണ് മരണം സംഭവിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു.ഉത്തരാഖണ്ഡില്‍ നിന്നുള്ള കര്‍ഷകനാണ് മരിച്ചത്. എന്നാല്‍ വെടിവെച്ചിട്ടില്ലെന്നാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

ഐടിഒയില്‍ കേന്ദ്ര സേനയും നിലയുറപ്പിച്ചിട്ടുണ്ട്. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ സംഭവ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. എന്നാല്‍ കര്‍ഷകന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ദേശീയ മാധ്യമങ്ങളില്‍ ചിലരെ കര്‍ഷകര്‍ തടഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്നു എന്നാരോപിച്ചാണ് കര്‍ഷകര്‍ മാധ്യമങ്ങളെ തടഞ്ഞത്.

ട്രാക്ടര്‍ റാലിക്കിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. വിവിധ സ്ഥലങ്ങളില്‍ ലാത്തിച്ചാര്‍ജും നടന്നു . മൂന്നു വഴികളാണ് മാര്‍ച്ച്‌ നടത്താനായി ഡല്‍ഹി പൊലീസ് കര്‍ഷകര്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ആറിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചതാണ് സംഘര്‍ഷത്തിന് കാരണം. കര്‍ഷക സമരത്തില്‍ പങ്കെടുക്കാത്തവരും ട്രാക്ടര്‍ റാലിക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന.

Stories you may Like

  • മരണത്തിലേക്ക് വണ്ടിയോടിക്കുന്ന മലയാളികള്‍
  • കാല്‍നടയായുള്ള യാത്രക്കിടെ പൊലിഞ്ഞത് 22 ജീവനുകള്‍
  • കോവിഡില്‍ അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ക്ക് കൂട്ടമരണം!
  • രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്നത് അറുപതിനായിരത്തിലേക്ക്
prp

Leave a Reply

*