കര്‍ഷക പ്രതിഷേധം: അമിത്​​ ഷാ അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി: റിപ്പബ്ലിക്​ ദിനത്തിലെ കര്‍ഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ അടിയന്തിര യോഗം വിളിച്ചു. സംഭവങ്ങള്‍ വിലയിരുത്താനും സുരക്ഷയെക്കുറിച്ച്‌​ ചര്‍ച്ചചെയ്യാനുമാണ്​ യോഗം വിളിക്കുന്നത്​.

റി​പ​ബ്ലി​ക്ക് ദി​ന​ത്തി​ല്‍ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ ഡ​ല്‍​ഹി​യി​ലേ​ക്ക് ആ​രം​ഭി​ച്ച ക​ര്‍​ഷ​ക മാ​ര്‍​ച്ചി​ല്‍ വ​ന്‍​സം​ഘ​ര്‍​ഷമുണ്ടായിരുന്നു. ചെങ്കോട്ടയില്‍ ദേശീയ പതാകക്ക്​ താഴെയായി കര്‍ഷകര്‍ തങ്ങളുടെ പതാക ഉയര്‍ത്തിയിരുന്നു. ഏറെ സമയത്തിന് ശേഷമാണ് ചെങ്കോട്ടയില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസിനായത്. കേന്ദ്രസേനയും അര്‍ധസൈനികരും കര്‍ഷകസമരത്തെ നേരിടാനായി രംഗത്തിറങ്ങിയിട്ടുണ്ട്​.

ന​ഗ​ര​ഹൃ​ദ​യ​മാ​യ ഐ​.ടി​.ഒ​യി​ല്‍ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ഒ​രു ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. ഉ​ത്ത​ര​ഖാ​ണ്ഡി​ല്‍ നി​ന്നു​ള്ള ക​ര്‍​ഷ​ക​നാ​ണ് മ​രി​ച്ച​ത്. പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റാ​ണ് മ​രി​ച്ച​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ട്രാ​ക്ട​ര്‍ മ​റി​ഞ്ഞാ​ണ് മ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് വാദം.‌ മരിച്ച കര്‍ഷകന്‍റെ മൃതദേഹവുമായി കര്‍ഷകര്‍ പ്രതിഷേധിച്ചു.

prp

Leave a Reply

*