കര്‍ണ്ണാടക അതിര്‍ത്തി അടച്ചിട്ട വിഷയം: കേന്ദ്രവുമായി സംസാരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്കുള്ള അതിര്‍ത്തി റോഡുകള്‍ അടച്ചുപൂട്ടുന്ന വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേരള മുഖ്യമന്ത്രി. പിണറായി വിജയന്‍ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചതോടെയാണ് കര്‍ണ്ണാടകത്തിന്റെ ഭാഗത്ത് നിന്ന് ഈ നീക്കം. അതിര്‍ത്തികള്‍ അടച്ച്‌ വാഹനങ്ങള്‍ തടയാനുള്ള നീക്കം കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമാണെന്നും അന്തര്‍ സംസ്ഥാന യാത്രയ്ക്ക് ഒരു സംസ്ഥാനവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“മേരാ നമ്ബര്‍ കബ് ആയേഗാ”കേരളത്തിലെ കോണ്‍ഗ്രസുകാരും ആകാംഷയിലാണ്; പുതിച്ചേരി സംഭവത്തില്‍ ഐസക്

നെഗറ്റീവ് ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമേ കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂ എന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്. കേരള പോലീസ് മേധാവി ഇക്കാര്യം കര്‍ണാടക ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ അവശ്യവസ്തുക്കളുമായെത്തുന്ന വാഹനങ്ങള്‍ക്ക് അതിര്‍ത്തി കടക്കാന്‍ കഴിയുമെന്ന് കര്‍ണാടക ഡിജിപി ഉറപ്പും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇത് പരിഹരിക്കുന്നതിനായി കേരളം കര്‍ണാടക സര്‍ക്കാരുമായി സംസാരിക്കുമെന്നും അതിന് പുറമേ പ്രശ്നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നീക്കം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഹാരാഷ്ട്രയിലും കേരളത്തിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ നിന്ന് നെഗറ്റീവ് ആര്‍ടി-പിസിആര്‍ ഫലങ്ങളോടെ എത്തുന്നവരെ മാത്രമേ അതിര്‍ത്തി കടക്കാന്‍ അനൂവദിക്കൂ എന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. ഈ ചട്ടം പാലിച്ചങ്കില്‍ മാത്രമേ ഇരു സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

prp

Leave a Reply

*