ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ഇന്ത്യയിലേക്ക്? ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കും, മോദി- ഷി ജിന്‍ പിങ് കൂടിക്കാഴ്ച

ദില്ലി: ഇന്ത്യ ബ്രിക്സ് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കാനിരിക്കെ ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങി ഷീ ജിന്‍ പിങ്ങ്. ഇന്ത്യയില്‍ നടക്കുന്ന 13ാമത് ബ്രിക്സ് ഉച്ചകോടിയിലും ഷീ ജിന്‍ പിങ് പങ്കെടുക്കും. ഈ വര്‍ഷം അവസാനമാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ലഡാക്ക് സംഘര്‍ഷാവസ്ഥയുടെ പശ്ചാലത്തില്‍ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷീ ജിന്‍ പിങ്ങുമാണ് വേദി പങ്കിടുന്നത്. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് താല്‍ക്കാലികമായി അയവ് വന്ന സാഹചര്യത്തിലാണ് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന കാര്യം ചൈന അറിയിച്ചിട്ടുള്ളത്.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കൊപ്പം ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍ ജിന്‍പിംഗ് ഈ വര്‍ഷം അവസാനം ഇന്ത്യയിലേക്കെത്തും. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാലത്തില്‍ ഇത് മൂന്നാം തവണയാണ് മോദിയും ഷി ജിന്‍ പിങ്ങും വേദി പങ്കിടാനൊരുങ്ങുന്നത്. 2020ല്‍ റഷ്യയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയിലും ഷാങ്ഹായ് ഉച്ചകോടിയിലും ഇരുരാഷ്ട്ര തലവന്മാരും ഒരുമിച്ചെത്തിയിരുന്നു. കൊറോണ വൈറസ് വ്യാപനം, ഭീകരവാദം, വ്യാപാരം ആരോഗ്യം എന്നീ വിഷയങ്ങളും ഉച്ചകോടയിയില്‍ ചര്‍ച്ചയാവും.

ഈ വര്‍ഷം ഇന്ത്യ ബ്രിക്സ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച്‌ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. “വളര്‍ന്നുവരുന്ന വിപണികളും വികസ്വര രാജ്യങ്ങളും അടങ്ങുന്ന ബ്രിക്സ് ആഗോള സ്വാധീനമുള്ള ഒരു സഹകരണ സംവിധാനമാണ്,” വാങ് പറഞ്ഞു.

“ഈ വര്‍ഷത്തെ ബ്രിക്സ് കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ ഞങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നു, ഒപ്പം വിവിധ മേഖലകളിലെ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും സാമ്ബത്തിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ മൂന്ന് സ്തംഭങ്ങള്‍ നയിക്കുന്ന സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും ബ്രിക്സ് വിപുലീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് അംഗങ്ങളുമായും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ബ്രിക്സ് സഹകരണത്തില്‍ ദൃഢവും മികച്ചതും സുസ്ഥിരവുമായ പുരോഗതി കൈവരിക്കുന്നതിനും കൊവിഡിനെ പരാജയപ്പെടുത്തുന്നതിനും സാമ്ബത്തിക വളര്‍ച്ച പുനരാരംഭിക്കുന്നതിനും ആഗോള ഭരണം മെച്ചപ്പെടുത്തുന്നതിനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിനുമുള്ള സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*