മലപ്പുറം : കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. വായ്ക്കുള്ളില്‍ സ്വര്‍ണ ബിസ്ക്കറ്റുകള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി.
കാസര്‍ഗോഡ് കൊളിയടുക്കം സ്വദേശി അബ്ദുല്‍ അഫ്സല് (24) ആണ് പോലീസിന്റെ പിടിയിലായത്. 233 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് അബ്ദുല്‍ അഫ്സല് കരിപ്പൂരില്‍ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 6 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ അഫ്സലിനെ പോലീസ് കൈയ്യോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം വായ്ക്കുള്ളില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
രണ്ട് സ്വര്‍ണ്ണ ബിസ്കറ്റുകള്‍ നാല് വീതം കഷ്ണങ്ങളാക്കി വായ്ക്കകത്ത് ഒളിപ്പിച്ച് കടത്താനാണ് അബ്ദുല്‍ അഫ്സല് ശ്രമിച്ചത്. നാവിനടിയിലാണ് ഇയാള്‍ ഒളിപ്പിച്ചത്. മുഖത്ത് മാസ്കും ധരിച്ചതിനാല്‍ ഇത് കണ്ടെത്താന്‍ പ്രയാസമാണ്. പിടിച്ചെടുത്ത സ്വര്‍ണത്തിന് അഭ്യന്തര വിപണിയില്‍ 12 ലക്ഷം രൂപ വില വരും.

