ഹെലനു ശേഷം അന്ന ബെന്‍ നായികയാവുന്ന ചിത്രം കപ്പേളയുടെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രമാണ് കപ്പേള എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ദേശീയ അവാര്‍ഡ് ജേതാവ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന് മാത്യുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ശ്രീനാഥ് ഭാസി, നില്‍ജ, നിഷാ സാരഗി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. സുഷിന് ശ്യാമിന്റേതാണ് സംഗീതം. ലൂക്ക, വരത്തന് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനീസ് നാടോടി ആണ് കലാസംവിധാനം. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മാണം.

