കണ്ണൂരില്‍ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു ;സ്റ്റേഷനിനെ നിരവധി പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി

കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങളെ നേരിട്ട ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചു.

മയ്യില്‍ സ്വദേശിയാണ് ഇയാള്‍. ഇതേ തുടര്‍ന്ന് സ്റ്റേഷനിനെ നിരവധി പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. സ്റ്റേഷന്‍ അണുവിമുക്തമാക്കി.

സംസ്ഥാനത്ത് ഉടനീളം അരങ്ങേറുന്ന സമരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തി. ഏഴ് മാസത്തെ പ്രവര്‍ത്തനത്തിന്റെ ഫലം അപകടത്തില്‍ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി താക്കീത് നല്‍കിയിരുന്നു.

prp

Leave a Reply

*