മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 56 ലക്ഷം രൂപ വിലവരുന്ന 1042 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്.
അബുദബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി റഹ്മത്തുള്ള റഷീദ് എന്ന യാത്രക്കാരനില്‍ നിന്നാണ് സര്‍ണം കണ്ടെത്തിയത്. സര്‍ണമിശ്രിതം പൊളിത്തീന്‍ ബാഗിലാക്കി കാല്‍മുട്ടിനു താഴെ പാന്റിനുള്ളില്‍ കെട്ടിവച്ചിരിക്കുകയായിരുന്നു.

