കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; നാല് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച്‌ വിണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ഇടവേളക്ക് ശേഷം രണ്ടായിരം പിന്നിട്ടുകഴിഞ്ഞു.

ഈ സാഹചര്യത്തില്‍ കേന്ദ്രം വീണ്ടും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. രോഗ ബാധയില്‍ വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയ നാല് സംസ്ഥാനങ്ങള്‍ക്കാണ് നിലവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് പുറമെ, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, മിസോറാം സംസ്ഥാനങ്ങളോടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മാസ്ക് ഉപയോഗം വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗബാധ ഉയരുന്ന പ്രദേശങ്ങളിലെ ക്ലസ്റ്ററുകള്‍ നിരീക്ഷിക്കാനും ജീനോം സീക്വന്‍സിങ് തീവ്രമാക്കാനും ആശുപത്രികളിലെ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങള്‍, ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ എന്നിവ നിരീക്ഷിക്കാനുമാണ് ജാഗ്രതാ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗ സാഹചര്യത്തെക്കുറിച്ച്‌ കര്‍ശനമായ ജാഗ്രത പാലിക്കാനും ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു.

prp

Leave a Reply

*