കെ.ജി.എഫ്ന്റെ സംവിധായകന്‍ പ്രശാന്ത് നീലിന്റെ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ചിത്രത്തിന്റെ രണ്ടാം ഭാഗം നാളെ ലോകമെമ്ബാടും റിലീസ് ചെയ്യുമ്ബോള്‍ ഏറെ ആകാംക്ഷയിലും അതിലുപരി പ്രതീക്ഷയിലുമാണ് പ്രേക്ഷകര്‍. 2014 പകുതിയോടെ ആരംഭിച്ച കെ.ജി.എഫിന്റെ യാത്രയെ കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് സംവിധായകന്‍.
2014 പകുതിയോടെയാണ് കെ.ജി.എഫുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ ആരംഭിക്കുന്നത്. എന്റെ നിര്‍മ്മാതാവിനൊപ്പം യഷിനെ ഞങ്ങള്‍ നേരിട്ട് കണ്ടു. കഥ പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് എല്ലാം ആരംഭിക്കുന്നത്. ഞങ്ങള്‍ ഒരു വര്‍ഷമെടുത്ത് തിരക്കഥ തയ്യാറാക്കാന്‍. പിന്നീട് 2017-ന്റെ തുടക്കത്തോടെ ചിത്രം പൂര്‍ത്തിയായി.
ഞങ്ങളാരും മുമ്ബ് ഇത്രയും വലിയ സിനിമകള്‍ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ഈ സിനിയമയുമായി മുന്നോട്ട് പോകുമ്ബോള്‍ എല്ലാ ഞങ്ങള്‍ക്ക് ഒരു പാഠം കൂടിയായിരുന്നു. എല്ലാ സംവിധായകരും ഒരു വലിയ സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷേ നിര്‍മ്മാതാവിന്റെ പിന്തുണയില്ലാതെ അത് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ എന്റെ കൂടി നിന്നത് രണ്ട് പേരാണ്. പ്രൊഡക്ഷന്‍ ഹൗസും യഷും.
കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് എന്ന കെ.ജി.എഫ്, ആദ്യം ഒരു സിനിമയാക്കാനാണ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ തിരക്കഥയെ രണ്ട് ഭാഗങ്ങളായി വിഭജിക്കാന്‍ കഴിയുമെന്ന് പിന്നീടാണ് മനസിലാക്കിയത്. ഞാന്‍ യഷിനോടും എന്റെ നിര്‍മ്മാതാവിനോടും ഇക്കാര്യം അവതരിപ്പിച്ചു. തുടര്‍ന്ന് ഞങ്ങള്‍ സിനിമയെ രണ്ടാം അധ്യായത്തിലേക്ക് കൊണ്ടുപോയി. കഥ കൂടുതല്‍ മെച്ചപ്പെടുത്തി മുന്നോട്ട് പോയി.
ഒന്നാം അധ്യായത്തിന്റെ വിജയം രണ്ടാം അധ്യായത്തിനായുള്ള ബജറ്റ് വര്‍ദ്ധിപ്പിക്കാനുള്ള വഴികൂടിയായിരുന്നു. ഞങ്ങള്‍ ഒരു കന്നഡ സിനിമയായി തുടങ്ങിയത് പിന്നീട് ഒരു ഇന്ത്യന്‍ സിനിമയായി അവസാനിക്കുന്നതാണ് കണ്ടത്. ഞങ്ങള്‍ തികച്ചും വ്യത്യസ്തമായ ഒന്നും ഇതില്‍ ചെയ്തിട്ടില്ല, സിനിമയുടെ പ്രധാന ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും സിനിമയുടെ രണ്ടാം അധ്യായത്തിലാണ് കാണിക്കുന്നത്. ഒരു ഗുണ്ടാസംഘത്തിന്റെ കഥ എന്നതിലുപരി, കെ.ജി.എഫ് 2 തനിക്ക് ലളിതമായ ഒരു അമ്മയുടെ മകന്റെ കഥയാണ് എന്ന് പ്രശാന്ത് പറയുന്നു.

