തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ്, ഓട്ടോ-ടാക്സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍.
അതിന് അനുസൃതമായി മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അടുത്തമാസം ഒന്നുമുതലായിരിക്കും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തീരുമാനിക്കാനുള്ള കമ്മീഷനെ ഇതുവരെ നിയോഗിച്ചിട്ടില്ല. ജനുവരിയില്‍ നിന്ന് ഏപ്രിലിലെത്തുമ്ബോള്‍ 60 കോടി രൂപയുടെ അധിക ചെലവാണ് പ്രതിമാസം കെ.എസ്.ആര്‍ടിസിക്കുള്ളത്. ധനവകുപ്പിന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ ശമ്ബളം നല്‍കും. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്ബളം ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സ്വിഫ്റ്റ് ബസുകള്‍ക്കുണ്ടായ അപകടം ഗൗരവമുള്ളതല്ലെന്നും സാധാരണ അപകടങ്ങളാണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങള്‍ പെരുപ്പിച്ചതു കൊണ്ട് ദുരൂഹതയുണ്ടോ എന്ന് അന്വേഷണം നടത്തും. മാനന്തവാടി ആര്‍ടിഒ ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല റിപ്പോര്‍ട്ട് ലഭിച്ചെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

