ഷൂട്ടിംഗിന് വേണ്ടി ഹെലികോപ്റ്ററിൽ നിന്ന് തടാകത്തിലേക്ക്ചാടി: നടന്മാരെ കാണാനില്ല

anil-uday-jpg-image-784-410

ബെംഗളൂരു: സിനിമ ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററിൽ നിന്ന് തടാകത്തിലേക്ക്ചാടിയ
കന്നഡ നടന്മാരെ കാണാതായി. ഉദയ്, അനിൽ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മസ്തി ഗുഡി എന്ന സിനിമയുടെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നായകനടൻ ദുനിയാ വിജയും ഹെലികോപ്റ്ററിൽനിന്ന് തടാകത്തിലേക്ക്ചാടിയിരുന്നു. അദ്ദേഹം അദ്ഭുതകരമായി നീന്തി രക്ഷപ്പെട്ടു. ആവശ്യമായ മുൻകരുതൽ എടുക്കാതെ ചിത്രീകരണം നടത്തിയതിന്‍റെ പേരിൽ നിർമാതാവിനും സംവിധായകനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

jayanhelicopterstunt

മുപ്പത്തിയാറു വര്‍ഷം മുന്‍പ് 1980 നവംബര്‍ 16നു  ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള സംഘട്ടന രംഗത്തിലെ അഭിനയത്തിനിടെയാണ് മലയാളത്തിന്‍റെ പ്രിയനടന്‍ ജയനെ നമുക്കു നഷ്ടമായത്. ‘കോളിളക്കം’ എന്ന സിനിമയുടെ അവസാന രംഗത്തിന്‍റെ ചിത്രീകരണത്തിനിടയിലായിരുന്നു അപകടം.

prp

Leave a Reply

*