തിരൂര്‍: വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന കനക ദുര്‍ഗയുടെ അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 28 ലേക്ക് മാറ്റിവെച്ചു.
കേസ് പരിഗണിച്ചത് തിരൂര്‍ ഒന്നാം ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ്. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കനകദുര്‍ഗയെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കനകദുര്‍ഗയ്ക്ക് ആശ്രയ കേന്ദ്രത്തില്‍ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
ഭര്‍ത്താവിനെയും സഹോദരനെയും വിളിച്ചുവരുത്തി പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നായിരുന്നു കനകദുര്‍ഗയെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയത്.
