കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അസ്വാഭാവിക മരണത്തിന് കേസെടുത്തു. എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ല. ഫൊറന്‍സിക് രേഖകളിലെ വൈരുദ്ധ്യം ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന് R L V രാമകൃഷ്ണന് രംഗത്തെത്തുകയും സിബിഐ അന്വേഷണമെന്ന ആവശ്യപ്പെടുകയും ചെയ്തിരുന്നു.
രോഗം മൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പൊലീസ് പരിശോധിച്ചത്. മണിയുടെ ശരീരത്തില്‍ ക്രമാതീതമായ അളവില്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതും സംശയത്തിനിട നല്‍കിയിരുന്നു.

