കാ​ക്ക​നാ​ട് ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലെ കു​ട്ടി​യു​ടെ മ​ര​ണകാ​ര​ണം ന്യൂ​മോ​ണി​യ​യെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: കാ​ക്ക​നാ​ട് ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലെ അ​ന്തേ​വാ​സി​യാ​യ 14കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പോ​ലീ​സ്. കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം ന്യു​മോ​ണി​യ​യാ​ണെ​ന്ന് കൊ​ച്ചി ഡി​സി​പി ഐ​ശ്വ​ര്യ ഡോ​ങ്‌​രെ പ​റ​ഞ്ഞു. സി​ഡ​ബ്ലു​സി​ക്ക് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്നും മെ​ഡി​ക്ക​ല്‍ രേ​ഖ​ക​ളി​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഡി​സി​പി വ്യ​ക്ത​മാ​ക്കി.

കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച്‌ നാ‌​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ആം​ബു​ല​ന്‍​സി​ല്‍ കാ​ക്ക​നാ​ട് ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലേ​ക്കാ​ണ് എ​ത്തി​ച്ച​ത്. എ​ന്നാ​ല്‍ മൃ​ത​ദേ​ഹം ആം​ബു​ല​ന്‍​സി​ല്‍​നി​ന്നി​റ​ക്കാ​ന്‍ സ​മ്മ​തി​ക്കാ​തെ​യാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്.

ര​ണ്ട് വ​ര്‍​ഷം മു​ന്‍​പ് പീ​ഡ​ന​ത്തി​നി​ര​യാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പെ​ണ്‍​കു​ട്ടി മ​രി​ച്ച​ത്. എ​ന്നാ​ല്‍ കു​ട്ടി​ക്ക് പ​നി​യും മ​റ്റു അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യും മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെ​ന്നു​മാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ വിശ​ദീ​ക​ര​ണം.പീ​ഡ​ന​ക്കേ​സി​ല്‍ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണം.

prp

Leave a Reply

*