ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി

ശ്രീനഗര്‍ : ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ കത്ത്വ പ്രദേശത്തെ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് തുരങ്കം കണ്ടെത്തിയത്. പാക് ഭീകരര്‍ നുഴഞ്ഞുകയറ്റത്തിനും ആയുധക്കടത്തലിനും ഉപയോഗിച്ചിരുന്ന തുരങ്കമാണെന്ന് സുരക്ഷാ സേന സംശയം പ്രകടിപ്പിച്ചു.

ബോബിയാന്‍ ഗ്രാമത്തില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. ഇതിന് മുന്‍പും സാംബ ജില്ലയില്‍ തുരങ്കങ്ങള്‍ കണ്ടെത്തിയിരുന്നു. പാക് ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ നുഴഞ്ഞുകയറ്റം തടയാനുള്ള സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

prp

Leave a Reply

*