നിങ്ങളെ ഉപദ്രവിക്കാന്‍ എനിക്ക് ആഗ്രഹമില്ല; പക്ഷേ… -പുടിനെ കുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: യുക്രെയ്ന്‍ അധിനിവേശത്തിനു തൊട്ടുമുമ്ബ് തനിക്കെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഭീഷണി മുഴക്കിയിരുന്നതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

കഴിഞ്ഞ ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയത്. അതിനു തൊട്ടുമുമ്ബ് യുക്രെയ്നിലേക്ക് റഷ്യന്‍ സൈന്യത്തെ അയയ്ക്കുന്നതിനു മുമ്ബ് ലഭിച്ച ഫോണ്‍ കോളിലാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്നും പുടിന്‍ വേഴ്സസ് ദ വെസ്റ്റ് എന്ന പേരിലുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററിയില്‍ ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തി.

”ബോറിസ്, എനിക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ ആഗ്രഹമില്ല. എന്നാല്‍ ഒരു മിസൈല്‍ ഉപയോഗിച്ച്‌, അതിന് ഒരു മിനിറ്റ് മാത്രമേ എടുക്കൂ”- എന്ന് സുദീര്‍ഘമായ ഫോണ്‍ സംഭാഷണത്തിനിടെ പുടിന്‍ പറഞ്ഞതായി ജോണ്‍സണ്‍ വെളിപ്പെടുത്തി. ശാന്തമായ സ്വരത്തിലായിരുന്നു ഭീഷണി. റഷ്യയെ ചര്‍ച്ചയ്ക്ക് എത്തിക്കാനുള്ള എന്റെ ശ്രമങ്ങളെ അദ്ദേഹം കളിയാക്കുകയായിരുന്നുവെന്നും ബോറിസ് പറഞ്ഞു. പുടിനെ കുറിച്ചുള്ള മറ്റു വിവരങ്ങളും ബോറിസ് വെളിപ്പെടുത്തുന്നുണ്ട്.

ലോകനേതാക്കള്‍ റഷ്യയെ യുക്രെയ്ന്‍ അധിനിവേശത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന സമയം കൂടിയായിരുന്നു അത്.

2014ലെ റഷ്യയുടെ ക്രീമിയ അധിനിവേശം മുതല്‍ യുക്രെയ്ന്‍ വരെയുള്ള കാര്യങ്ങളും ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്. സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ പുടിന്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ബോറിസ് ജോണ്‍സണ്‍ പറയുന്നുണ്ട്.

prp

Leave a Reply

*