ജോണിന്‍റെ മൃതദേഹം വീണ്ടെടുക്കാന്‍ തേങ്ങയും ഇരുമ്പും മതിയെന്ന് നരവംശ ശാസ്ത്രജ്ഞന്‍ ടി എന്‍ പണ്ഡിറ്റ്

ന്യൂഡല്‍ഹി: ആന്‍റമാന്‍ നിക്കോബാറിലെ ഉത്തര സെന്‍റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിന്‍റെ മൃതദേഹം തേങ്ങയും ഇരുമ്പും നല്‍കി വീണ്ടെടുക്കാമെന്ന് നരവംശ ശാസ്ത്രജ്ഞന്‍ ടി എന്‍ പണ്ഡിറ്റ്. 1966ലും 1991ലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ചു ഗോത്രവര്‍ഗക്കാരുമായി ഇടപെട്ടിട്ടുളളയാളാണ് ടിഎന്‍ പണ്ഡിറ്റ്.

ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയ ജോണ്‍ അലന്‍റെ മൃതദേഹം ഇപ്പോും ദ്വീപില്‍ തന്നെയാണ് ഉളളത്. മത്സ്യത്തൊഴിലാളികള്‍ക്കു 25,000 രൂപ നല്‍കി, അവരുടെ സഹായത്തോടെയാണ് അലന്‍ ദ്വീപിലെത്തിയത്. അലനെ ഗോത്രവര്‍ക്കാര്‍ അമ്പെയ്തു കൊല്ലുന്നതും കുഴിച്ചുമൂടുന്നതും ഇതേ മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് കണ്ടത്.

നാളികേരം, ഇരുമ്പ് കഷണങ്ങള്‍ എന്നിവ സെന്‍റിനെലസ് ഗോത്രവര്‍ഗക്കാര്‍ക്കു സമ്മാനമായി നല്‍കി അവരെ സമീപിക്കാനാണ് ടി എന്‍ പണ്ഡിറ്റ് പറയുന്നത്. ഉച്ചയ്‌ക്കോ വൈകുന്നേരമോ ചെറിയ സംഘം തീരത്തേക്കു പോയാല്‍ ഗോത്രവര്‍ഗക്കാര്‍ തീരത്ത് ഉണ്ടാകില്ലെന്നും ആ സമയത്തു തേങ്ങയും ഇരുമ്പും സമ്മാനമായി നല്‍കിയാല്‍ മൃതദേഹം എടുക്കാന്‍ നമ്മളെ അവര്‍ അനുവദിക്കുമെന്നും അദ്ദേഹം പറയുന്നു.

prp

Related posts

Leave a Reply

*