ബോബി സിന്‍ഹയും, സിദ്ധാര്‍ത്ഥും പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രമാണ് ‘ജിഗര്‍താണ്ഡ’. കാര്‍ത്തിക് സുബ്ബരാജ് സവിധാനം ചെയ്ത ചിത്രം ബോളിവുഡില്‍ നിര്‍മിക്കാനൊരുങ്ങുകയാണ്.
ബോളിവുഡ് ഹീറോ അജയ് ദേവ്ഗണ്‍, അഭിനവ് ശുക്ല എന്നിവരുടെ സംയുക്ത ബാനറാണ് ‘ജിഗര്‍താണ്ഡ’യുടെ ഹിന്ദി പതിപ്പ് നിര്‍മിക്കുന്നത്. ഫര്‍ഹാന്‍ അക്തര്‍, സഞ്ജയ് ദത്ത് എന്നിവര്‍ സിദ്ധാര്‍ത്ഥ്, ബോബി സിന്‍ഹ എന്നിവരുടെ വേഷം കൈകാര്യം ചെയ്യും. നിഷികാന്ത് കാമത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബോബി സിംഹയ്ക്ക് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ പല അവാര്‍ഡുകളും ഈ ബ്ലാക്ക് ഹ്യൂമര്‍ കോമഡി ത്രില്ലര്‍ നേടി കൊടുത്തിരുന്നു.

