കാസര്‍കോട്: മഞ്ചേശ്വരം ഹൊസങ്കടി രാജധാനി ജ്വല്ലറിയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയില്‍. കവര്‍ച്ച സംഘം സഞ്ചരിച്ച കാര്‍ പിടികൂടിയ പൊലീസ്, കാറില്‍നിന്ന് ഏഴ് കിലോ വെള്ളിയാഭരണങ്ങളും രണ്ടുലക്ഷം രൂപയും പിടിച്ചെടുത്തു. കര്‍ണാടക ഉള്ളാളില്നിന്നാണ് പ്രതികളെയും തൊണ്ടിമുതലും പൊലീസ് പിടികൂടിയത്.
15 കിലോ വെള്ളിയാഭരണങ്ങളും നാലുലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. ശേഷിക്കുന്ന തൊണ്ടിമുതലുകള്‍ മറ്റൊരുകാറില്‍ കടത്തിയെന്നാണ് സൂചന. കര്‍ണാടക പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറില്‍ കടത്തിയ വെള്ളിയാഭരണങ്ങളും രൂപയും പിടികൂടിയത്. ഏഴ് പേരാണ് കൊള്ളസംഘത്തില്‍ ഉണ്ടായിരുന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. കവര്‍ച്ചക്കായി വാടകക്കെടുത്തതാണ് കാര്‍.
മറ്റു അഞ്ചുപേര്‍ മറ്റൊരു കാറില്‍ രക്ഷപ്പെട്ടതാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ നീക്കമറിഞ്ഞ കാര്‍ ഉടമ വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് കൊള്ളസംഘം കുടുങ്ങിയത്. കാറിലെ ജി.പി.എസ് പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. മറ്റുള്ളവരെക്കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും പൊലീസ് പറഞ്ഞു. സൂറത്കല്‍ കേന്ദ്രീകരിച്ചുള്ള കൊള്ളസംഘമാണ് കവര്‍ച്ചക്കു പിന്നിലെന്നാണ് സൂചന.കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറി വാച്ച്മാനെ ബന്ദിയാക്കി ആക്രമിച്ച് 15 കിലോ വെള്ളിയാഭരണങ്ങളും നാല് ലക്ഷം രൂപയും കൊള്ളയടിച്ചത്.

