ടെല്‍ അവീവ്: ജെറുസലേം നഗരത്തില്‍ ഇന്നലെയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 16കാരന്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരിക്കേറ്റു.
പലരുടേയും നില ഗുരുതരമാണ്. മിനിട്ടുകളുടെ വ്യത്യാസത്തില്‍ ഗിവാത് ഷൗളിലെ ഒരു ബസ് സ്‌റ്റോപ്പിലും തിരക്കേറിയ റാമോട്ട് ജംഗ്ഷനിലുമാണ് സ്‌ഫോടനം നടന്നത്. ബസ് സ്റ്റോപ്പിലെ സ്ഫോടനത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പലസ്തീന്റെ പങ്ക് സംശയിക്കുന്നതായും പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും ഇസ്രയേല്‍ പൊലീസ് പറഞ്ഞു. ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 10.36നായിരുന്നു ജെറുസലേമിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമുള്ള ഗിവാത് ഷൗള്‍ ബസ് സ്റ്റോപ്പില്‍ സ്ഫോടനമുണ്ടായത്. 11 മണിയ്ക്ക് റാമോട്ട് ജംഗ്ഷനിലും സ്ഫോടനമുണ്ടായി.

