ജപ്പാന്‍ നിര്‍മിത മരുന്ന്​ കോവിഡ്​ ബാധിതരില്‍ വിജയകരമായി പരീക്ഷിച്ചെന്ന്​ ചൈന


ബെയ്​ജിങ്​: ജപ്പാന്‍ നിര്‍മിച്ച ഫാവിപിരവിര്‍ (favipiravir) എന്ന പനിക്കുള്ള മരുന്ന്​​ കോവിഡ്​ 19 ചികിത്സക്ക്​ ഫലപ്രദമാണെന്ന്​ കണ്ടെത്തിയതായി ചൈനയിലെ ആരോഗ്യ വിദഗ്​ധര്‍. ഫാവിപിരവിര്‍ ഘടകമടങ്ങിയ മരുന്നായ​​ (anti-flu agent) അവിഗാന്‍ (avigan) ആണ്​ 300ഓളം കോവിഡ്​ ബാധിതരില്‍ വിജയകരമായി പരീക്ഷിച്ചതെന്ന്​ ചൈന അവകാശപ്പെടുന്നു.

ഈ മരുന്ന്​ പരീക്ഷിച്ച രോഗികളില്‍ പെ​ട്ടെന്ന്​ രോഗമുക്​തി കണ്ടതായാണ്​​ റിപ്പോര്‍ട്ട്​. രോഗികളുടെ ശ്വാസകോശ സംബന്ധമായ പ്രശ്​നങ്ങളും ഫാവിപിരവിര്‍ പരീക്ഷിച്ചവരില്‍ മെച്ചപ്പെട്ടത്രേ. അവിഗാനിലെ ഫാവിപിരാവിര്‍ എന്ന ഘടകം വൈറസ്​ ശരീരത്തില്‍ വ്യാപിക്കുന്നതിനെ തടയുമെന്നും ചൈനയിലെ വൈദ്യശാസ്​ത്ര വിദഗ്​ധര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്​. മരുന്നിന്​​ പാര്‍ശ്വ ഫലങ്ങളില്ലെന്ന്​​​ ചൈനയിലെ സയന്‍സ്​ ആന്‍ഡ്​ ടെക്​നോളജി മന്ത്രാലയവും അഭിപ്രായപ്പെട്ടു.

ഹോങ്​കോങ്​ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിഹ്വാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സും ഫാവിപിരവിര്‍ ഉപയോഗിച്ചുള്ള മരുന്ന്​ കോവിഡ്​ ബാധിതരില്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്​. ചൈനയില്‍ വൈറസിനെ ​പ്രതിരോധിക്കാനുള്ള വാക്​സിന്‍ നിര്‍മാണത്തിനുള്ള ഒരുക്കവും തകൃതിയായി നടക്കുന്നുണ്ട്​.

prp

Leave a Reply

*