ജമ്മുകശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ബാരാമുള്ളയില്‍ വെച്ചാണ് ഭീകരനെ വധിച്ചത്. ഇന്ന് പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടു നിന്നു. സംസ്ഥാനത്തും അതിര്‍ത്തിയിലും ഭീകരരുടെ കൂടുതല്‍ ക്യാമ്പിനെക്കുറിച്ച് സൈന്യത്തിന് വിവരം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


