ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം: ഏഴു മരണം, നിരവധി പേരെ കാണാനില്ല

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം. കശ്മീരിലെ കിഷ്‌വാറിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. 30 ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി വീടുകളും മേഘവിസ്‌ഫോടനത്തില്‍ തകര്‍ന്നു. കിഷ്‌വാറിലെ ഹൊന്‍സാറിലാണ് മേഘവിസ്ഫോടനമുണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാ പ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

മേഖലയില്‍ നിന്നും കാണാതായവരെ കണ്ടെത്താനായി ദുരന്ത നിവാരണ സേനയും സൈന്യവും തിരച്ചില്‍ തുടരുകയാണ്. ഏതാനും ദിവസങ്ങളായി ജമ്മു മേഖലയില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ജൂലായ് അവസാനം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജലാശയങ്ങളുടെ സമീപം താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

അതേസമയം ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കുളു, ലാഹുല്‍ സ്പതി പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

prp

Leave a Reply

*