എന്തിനോ വേണ്ടി സഹോദരങ്ങളായ കടുവകള്‍ തമ്മില്‍ കടുത്ത പോര്; ഒടുവില്‍ അടിയറവ് പറഞ്ഞ് പെണ്‍കടുവ; ഗുരുതരമായി പരിക്കേറ്റ ഇതിന് നാക്കില്‍ വേണ്ടിവന്നത് 14 തുന്നലുകള്‍

ജയ്പൂര്‍: ( 29.01.2021) എന്തിനോ വേണ്ടി സഹോദരങ്ങളായ കടുവകള്‍ തമ്മില്‍ കടുത്ത പോര്. ഒടുവില്‍ അടിയറവ് പറഞ്ഞ് പെണ്‍കടുവ. ഗുരുതരമായി പരിക്കേറ്റ ഇതിന് നാക്കില്‍ വേണ്ടിവന്നത് 14 തുന്നലുകള്‍.
റണതംപോറിലെ ദേശീയ പാര്‍കില്‍ കഴിഞ്ഞദിവസമാണ് സംഭവം.

റിദ്ദി എന്ന പെണ്‍കടുവയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. രണ്ടര വയസ് പ്രായമുള്ള കടുവകളാണ് കൊമ്ബുകോര്‍ത്തത്. റിദ്ദിയുടെ സഹോദരിയായ സിദ്ദിയുമായുള്ള പോരാട്ടത്തിലാണ് പരിക്കേറ്റത്. 14 തുന്നലുകളാണ് കടുവയുടെ നാക്കില്‍ വേണ്ടി വന്നതെന്നാണ് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
സോണ്‍ 3ഉം സോണ്‍ 4ഉം ആണ് ഇവയുടെ വിഹാരകേന്ദ്രം. കഴിഞ്ഞ മൂന്ന് മാസത്തോളമായി മറ്റ് സോണുകളിലേക്ക് കടക്കാനുള്ള ശ്രമം ഇവയ്ക്കിടയില്‍ പോരിന് കാരണമായെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതോടെ സിദ്ദിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ദേശീയ ഉദ്യാനത്തിന്റെ മറ്റ് മേഖലയിലേക്ക് മാറ്റി.

prp

Leave a Reply

*