രാമക്ഷേത്ര ഭൂമിപൂജയുടെ ആഘോഷങ്ങള്‍ക്ക് നടുവില്‍ രാമനില്‍നിന്ന് സീതയിലേക്ക് ചുവടുമാറി മുതിര്‍ന്ന ബി.ജെ.പി നേതൃത്വം. കാലങ്ങളായി ബി.ജെ.പിയുള്‍പ്പെടെ സംഘ്പരിവാര്‍ സംഘടനകളുടെ ചടങ്ങുകളിലെല്ലാം മുഴങ്ങിയിരുന്ന മുദ്രാവാക്യമാണ് ‘ജയ് ശ്രീറാം’.
എന്നാല്‍, ബുധനാഴ്ച അയോധ്യയില്‍ ‘ജയ് സിയറാം’ (സീതാ റാം) എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് ഉരുവിട്ടത്.സീതയെക്കുറിച്ച് മുെമ്ബാരിക്കലും സൂചിപ്പിക്കാത്ത മോദി, ഭൂമിപൂജ ചടങ്ങില്‍ ‘ജാനകി മാതാവി’നെക്കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞത് ഏവരിലും അദ്ഭുതമുളവാക്കി. ‘ജയ് ശ്രീറാം’ വിളിക്കുപകരം ‘ജയ് സിയറാ’മിെന്റ പൂര്ണരൂപമായ ‘സിയാപതി (സീതയുടെ ഭര്‍ത്താവ്) രാംചന്ദ്ര കീ ജയ്’ എന്നും ഉച്ചരിച്ചു.
രാമക്ഷേത്രത്തിന് വേണ്ടിയുള്ള ആക്രമണോത്സുക മുദ്രാവാക്യമായി വിശ്വഹിന്ദു പരിഷത്ത് തുടക്കം കുറിച്ച ‘ജയ് ശ്രീറാം’ വിളിയെ മറികടക്കുന്നതിെന്റ വ്യക്തമായ സൂചന പരമ്ബരാഗതമായ ‘സിയാപതി രാം ചന്ദ്ര കീ ജയ്’ വിളി നല്കുന്നു.
ഹിന്ദു പുരുഷ മേധാവിത്വത്തെ സൂചിപ്പിക്കുന്ന ‘ജയ് ശ്രീറാം’ വിളി വര്‍ഷങ്ങളായി രാഷ്ട്രീയ നേതൃത്വം തുടര്‍ന്നുവരുന്നതാണ്. ‘സിയാപതി’ വിളിയിലൂടെ സീതക്ക് പ്രാമുഖ്യം നല്കി, സീതയുടെ ഭര്‍ത്താവ് എന്ന നിലയില്‍ രാമനെ പിറകിലേക്ക് മാറ്റിനിര്ത്തുന്നതിെന്റ സൂചന കൂടിയാണ്.
ഭൂമിപൂജ ചടങ്ങില്‍ 35 മിനിറ്റ് നീണ്ട മോദിയുടെ പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും ‘സിയാപതി രാംചന്ദ്ര കീ ജയ്’ വിളിയിലൂടെയാണ്. ഇതോടെ രാമ ജന്മഭൂമി പ്രക്ഷോഭങ്ങള്‍ക്ക് അന്ത്യമാകുമോ എന്ന ജിജ്ഞാസയിലാണ് അയോധ്യയില്‍ പലരും. ക്ഷേത്രത്തിന് വേണ്ടിയുള്ള യുദ്ധം അവസാനിച്ചതിനാല്‍ ഇനിയെന്ത് യുദ്ധവെറി എന്നാകും.
അതെന്തായാലും മാറ്റം അനിവാര്യമാണെന്ന് പ്രധാനമന്ത്രി ഉച്ചത്തില്‍തന്നെ എല്ലാവരെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഭൂമിപൂജക്ക് ശേഷം നടത്തിയ തെന്റ പ്രസംഗം ശ്രീരാമെന്റ നന്മയും മഹത്വവും ധീരതയും വാഴ്ത്തുന്നതിലാണ് കേന്ദ്രീകരിച്ചത്.
ചടങ്ങില്‍ നീണ്ട മുടിയും നീണ്ട താടിയുമായി പ്രത്യക്ഷപ്പെട്ട മോദിക്ക് ഇതിനുപിന്നില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടോയെന്ന് വ്യക്തമല്ല. സ്വര്‍ണ മഞ്ഞ കുര്‍ത്തയും വെള്ള ധോത്തിയുമണിഞ്ഞുള്ള ഈ രൂപമാറ്റം ചടങ്ങില്‍ സന്നിഹിതരായ സന്യാസിമാരുടെ വസ്ത്രങ്ങളോട് ചേരുംവിധമായിരുന്നു.
ചടങ്ങിെന്റ ശ്രദ്ധ മുഴുവന്‍ തന്നില്‍ കേന്ദ്രീകരിക്കുന്ന കാര്യം അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു. പൂജാ ചടങ്ങില്‍ കാമറ ദൃഷ്ടിയില് വരുംവിധം അദ്ദേഹത്തിന് സമീപം ആരുമില്ലാതിരുന്നതിന് കോവിഡ് മുന്‍കരുതലിന് നന്ദി. മുഖ്യമായും സന്യാസിമാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ ചടങ്ങില്‍ തങ്ങളുടെ അസാന്നിധ്യം കൊണ്ട് കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ചടങ്ങിലെ മുഖ്യാതിഥിയായി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവരെ പ്രോട്ടോകോള്‍ കാരണങ്ങളാല്‍ ഒഴിവാക്കാന്‍ കഴിയാത്തതാവാം.
രാമക്ഷേത്ര പ്രക്ഷോഭത്തിലെ പ്രധാന നേതാക്കളെയെല്ലാം ചടങ്ങില്‍ നിന്ന് ക്രമാനുഗതമായി മാറ്റിനിര്‍ത്തിയത് അയോധ്യയില്‍ ചര്‍ച്ചയാണ്. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ് എന്നിവരെ കോവിഡ് മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള ‘വയോധികര്‍’ എന്ന ഗണത്തിലായതിനാല്‍ അതിഥികളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ എളുപ്പമായി.
ചടങ്ങിലേക്ക് രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നില്ലെങ്കിലും ‘സന്ത് സമാജ്’ ബന്ധങ്ങള്‍വഴി ഭൂമിപൂജ ചടങ്ങിലേക്ക് അവസാന നിമിഷം പ്രവേശനം നേടുകയായിരുന്നു.
മേല്പറഞ്ഞ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത് റായ് വ്യക്തമാക്കിയിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഇവരെല്ലാം കോടതിയില്‍ ഇപ്പോഴും വിചാരണ നേരിടുകയാണെന്നതാണ് കൗതുകം.

